റസാഖ് ആദൃശ്ശേരി
പിണറായി സര്‍ക്കാറിന്റെ പൊലീസ് നയം ഒരു ജനാധിപത്യ സമൂഹത്തിനു നിരക്കുന്നതല്ല. പൊലീസിനു മേല്‍ സര്‍ക്കാറിനോ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കോ യാതൊരു നിയന്ത്രണവുമില്ല. കേരളത്തില്‍ നടന്ന പ്രമാദമായ പല കുറ്റകൃത്യങ്ങളോടും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്മാരുടെ പേരുകളും ഇന്നുയര്‍ന്നു വരുന്നു. പൊലീസ് നന്നാവുന്നില്ലെന്നു പലയിടത്തു നിന്നും മുറവിളി കൂട്ടുന്നു. എത്ര ആവര്‍ത്തിച്ചു പറഞ്ഞിട്ടും പൊലീസിനൊരു മാറ്റവുമില്ലെന്ന് കേരള ഹൈക്കോടതി പോലും പരിതപിക്കുന്നു. ഒരു വീട്ടമ്മയുടെ പരാതിയെക്കുറിച്ച് അറിയിക്കാന്‍ േെറാഡിലിറങ്ങിയ ജയചന്ദ്രനു പിങ്ക് പൊലീസ് പട്രോളിലെ രജിത എന്ന ഉദ്യോഗസ്ഥയില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരവും അപമാനകരവുമായ അനുഭവമായിരുന്നു. കേസ് കോടതിയിലെത്തിയപ്പോള്‍ ഹൈക്കോടതി അതിരൂക്ഷമായ ഭാഷയിലാണ് ആ പോലീസ് ഉദ്യോഗസ്ഥയെ കുറ്റപ്പെടുത്തിയത്. തെന്മല സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്നു സ്വദേശി രാജീവിനെ വിലങ്ങ് അണിയിച്ചു നിറുത്തി മര്‍ദ്ദിച്ചതിനെതിരെയുള്ള കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.
എന്നാല്‍ സര്‍ക്കാറിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പൊലീസിനെ യഥേഷ്ടം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ദേശീയപാത സ്ഥലമെടുപ്പിനും ഗെയില്‍ പദ്ധതിക്കുമെതിരെ നടക്കുന്ന സമരങ്ങളോടുള്ള പൊലീസ് നടപടികള്‍ ഉദാഹരണം. പൗരത്വ ബില്ലിനെതിരെ സമരങ്ങള്‍ നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും പിന്‍വലിച്ചിട്ടും സി.പി.എം ഭരിക്കുന്ന കേരളം ഇനിയും അതിനു തയാറായിട്ടില്ല. പൊലീസിനുള്ളില്‍ സംഘ് പരിവാര്‍ പിടിമുറുക്കുന്നു എന്ന ആരോപണം ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തന്നെയുണ്ട്. ഇപ്പോള്‍ അത് ശക്തമായിരിക്കുന്നു. പാലീസിനെ വിളിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നു പരാതിപ്പെട്ടത് മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയാണ്. ഒരു മുന്‍ ഡി.ജി.പിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കുമെന്നാണ് ശ്രീലേഖയുടെ ചോദ്യം.
ജനാധിപത്യ രീതിയില്‍ അന്യായങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുകയും തീവ്രവാദികളായി മുദ്രകുത്തുകയും ചെയ്യുന്ന രീതിയാണ് പൊലീസ് സ്വീകരിക്കുന്നത്. മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. ആലുവയില്‍ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ടു പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ തീവ്രവാദികളായി മുദ്രകുത്തുകയാണ് പൊലീസ് ചെയ്തത്.
ഇടതു പക്ഷ സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ രണ്ടു കേസുകളും. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയക്ക് നീതി തേടി ആലുവ പൊലീസ് സ്‌റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പങ്കെടുത്ത അല്‍ അമീന്‍, നജീബ്, അനസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് തീവ്രവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ജലപീരങ്കിയുടെ മുകളില്‍ കയറി കൊടിനാട്ടിയതാണത്രെ തീവ്രവാദത്തിനു തെളിവായി പൊലീസ് കണ്ടെത്തിയത് ! എത്ര വിചിത്രമായ വാദം. ഇതു കേട്ടാല്‍, സമരത്തിനിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കലും കൊടിനാട്ടലും ആദ്യമായിട്ടാണ് കേരളത്തില്‍ നടക്കുന്നതെന്നു തോന്നി പോവും. മുസ്‌ലിം പേരുകള്‍ കേള്‍ക്കുമ്പോള്‍ തീവ്രവാദി ബന്ധം ആരോപിക്കുന്ന നിലവാരത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പൊലീസും തരം താണിരിക്കുന്നുവെന്നര്‍ത്ഥം. ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത് ആലുവ സി.ഐയുടെ പേരെഴുതി വെച്ചിട്ടാണ്. ഭര്‍തൃപീഡനത്തിനെതിരെ പരാതിയുമായി ആലുവ പൊലീസിനെ സമീപിച്ചെങ്കിലും സി.ഐ യില്‍ നിന്നും വളരെ മോശമായ അനുഭവമാണുണ്ടായത്. നേരത്തെ, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഉത്ര വധ കേസിന്റെ തുടക്കത്തില്‍ ഇയാള്‍ സ്വീകരിച്ച നടപടികള്‍ വിവാദമായതാണ്. എന്നാല്‍ ആലുവ പോലെയൊരു പ്രാധാന്യമുള്ള സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റി ഇയാളെ സംരക്ഷിക്കുകയാണ് ഗവണ്‍മെന്റ് ചെയ്തത്. പ്രതിഷേധം ശക്തമായപ്പോള്‍ മാത്രമാണ് പൊലീസിന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി ഈ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്. കേരള ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനത്തിനു പൊലീസ് വിധേയമായ സംഭവങ്ങളും ഈയിടെയുണ്ടായി.ആറ്റിങ്ങലിനടുത്ത്, എട്ടു വയസായ മകളുമായി റോഡിലിറങ്ങിയ ജയചന്ദ്രനു പിങ്ക് പൊലീസ് പട്രോളിലെ രജിത എന്ന ഉദ്യോഗസ്ഥയില്‍ നിന്നും നേരിടേണ്ടി വന്നത് ക്രൂരവും അപമാനകരവുമായ അനുഭവമായിരുന്നു. കേസ് കോടതിയിലെത്തിയപ്പോള്‍ ഹൈക്കോടതി അതിരൂക്ഷമായ ഭാഷയിലാണ് ആ പോലീസ് ഉദ്യോഗസ്ഥയെ കുറ്റപ്പെടുത്തിയത്. തെന്മല സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്നു സ്വദേശി രാജീവിനെ വിലങ്ങ് അണിയിച്ചു നിറുത്തി മര്‍ദ്ദിച്ചതിനെതിരെയുള്ള കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്.
എന്നാല്‍ സര്‍ക്കാറിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പൊലീസിനെ യഥേഷ്ടം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ദേശീയപാത സ്ഥലമെടുപ്പിനും ഗെയില്‍ പദ്ധതിക്കുമെതിരെ നടക്കുന്ന സമരങ്ങളോടുള്ള പൊലീസ് നടപടികള്‍ ഉദാഹരണം. പൗരത്വ ബില്ലിനെതിരെ സമരങ്ങള്‍ നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും പിന്‍വലിച്ചിട്ടും സി.പി.എം ഭരിക്കുന്ന കേരളം ഇനിയും അതിനു തയാറായിട്ടില്ല. പൊലീസിനുള്ളില്‍ സംഘ് പരിവാര്‍ പിടിമുറുക്കുന്നു എന്ന ആരോപണം ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തന്നെയുണ്ട്. ഇപ്പോള്‍ അത് ശക്തമായിരിക്കുന്നു.