ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനുള്ള എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇതുവരെ കിട്ടിയിരുന്ന സുരക്ഷയാണ് പിന്‍വലിച്ചത്. ഇനി സി.ആര്‍.പി.എഫ് സുരക്ഷ മാത്രമാണ് മുന്‍ പ്രധാനമന്ത്രിക്ക് ഉണ്ടാവുക.
മന്‍മോഹന്‍ സിങ്ങിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ക്കാണ് നിലവില്‍ എസ്.പി.ജി സുരക്ഷയുള്ളത്.
മുന്‍പ്രധാനമന്ത്രിയുടെ സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാങ്കേതികമായി അധികാരമുണ്ടെങ്കിലും മുന്‍ സര്‍ക്കാരുകള്‍ സുരക്ഷ തുടര്‍ന്നിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിക്ക് മരണം വരെ എസ് പി ജി സുരക്ഷ നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ദേവഗൗഡയുടെ സുരക്ഷ പിന്‍വലിച്ചിരുന്നു. അതേസമയം മന്‍മോഹന്‍സിങിന്റെ മക്കളും വാജ്‌പേയിയുടെ വളര്‍ത്തുമകളും എസ്.പി.ജി സുരക്ഷ നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു.