X
    Categories: CultureMoreViews

നോട്ട് ക്ഷാമം: അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ 500 രൂപ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യമറിയിച്ചത്. 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ 500 രൂപയുടെ 500 കോടി നോട്ടുകളാണ് ഓരോ ദിവസവും അച്ചടിക്കുന്നത്. അത് അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് ദിവസവും 2500 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കാനാണ് തീരുമാനമെന്ന് സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. മാസത്തില്‍ 70000 കോടി മുതല്‍ 75000 കോടിവരെ രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ രൂക്ഷമായ നോട്ട് ക്ഷാമം അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: