X

ജി.എസ്.ടി നിരക്ക് കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: ജി.എസ്.ടി സമ്പ്രദായം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കെ, ജി.എസ്.ടി നിരക്കില്‍ മാറ്റംവെരുത്തുമെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.

ഫരീദാബാദില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കെയാണ് ജി.എസ്ടിയില്‍ മാറ്റം ജെയ്റ്റ്ലി സൂചിപ്പിച്ചത്. വരുമാന നഷ്ടം പരിഹരിച്ച ശേഷം ചരക്ക് സേവന നികുതിയുടെ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് ജെയ്റ്റ്ലി പറഞ്ഞത്. പിന്നീട് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

“നികുതിഘടനയിൽ മാറ്റം വരേണ്ടതുണ്ട്. ദിവസങ്ങള്‍ കഴിയുമ്പോള്‍ നികുതി നിരക്കില്‍ മാറ്റം വരുത്താന്‍ കഴിയും. രാജ്യത്ത് അതിനുള്ള സാധ്യതയുമുണ്ട്. കുറഞ്ഞ നിരക്കിലുള്ള നികുതിദായകരെ സംബന്ധിച്ചിടത്തോളം നികുതിഭാരം കുറക്കല്‍ നമ്മുടെ ആവശ്യമാണ്”, ജെയ്റ്റ്ലി പറഞ്ഞു. വരുമാന നഷ്ടം നികത്തിയാൽ വലിയ തരത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ സാധ്യമാകും, ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

വ്യക്തമായി പ്ലാനിങ്ങോടെയല്ല ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കിയതെന്ന് വിവിധ കോണുകളില്‍നിന്നും ആക്ഷേപം ഉയര്‍ന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന. ഉയര്‍ന്ന നികുതി നിരക്കുകള്‍ ചെറുകിട വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുന്നതായി വിവധ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ നീക്കം ഇതേ തുടര്‍ന്നാണെന്നു വേണം കരുതാന്‍.

chandrika: