സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ പേരില്‍ സംഘപരിവാറിന്റെ ആശയ പ്രചാരണം നടത്തുന്നതായി ആരോപണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 4 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വിദ്യാഭാരതി പുസ്തക വിതരണം നടത്തുന്നുണ്ട്. ഈ പുസ്തകങ്ങളില്‍ സ്വാതന്ത്രസമരത്തെ കുറിച്ചും ചരിത്രസത്യങ്ങളെ കുറിച്ചും വികലമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ തെക്കു ഭാഗത്ത് ഹിന്ദു മഹാസമുദ്രമെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളായ സവര്‍ക്കറേയും ഹെഡ്‌ഗെവാറിനെയും വീര പുരുഷന്‍മാരാക്കുന്നതുമാണ് പാഠപുസ്തകത്തിലെ ഉള്ളടക്കം. ന്യൂസ് 18 യാണ് വാര്‍ത്ത പുറത്തു വിട്ടത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പിന്റെ മറവില്‍ സംഘപരിവാര്‍ ആശയ പ്രചരണം
Tags: saffronschool texts