ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന കര്‍ഷക ആത്മഹത്യയെ കുറിച്ച് വിവരങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍. വകുപ്പു സഹമന്ത്രി ജി കിഷന്‍ റെഡ്ഢിയാണ് ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്കുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ നല്‍കാത്തതു മൂലമാണ് ഡാറ്റ ഇല്ലാത്തത് എന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ, ലോക്ക്ഡൗണ്‍ കാലത്ത് നടന്ന കുടിയേറ്റ തൊഴിലാളികളുടെ മരണത്തിലും വിവരങ്ങളില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷക ആത്മഹത്യയിലും സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നത്.
2019ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10281 പേരാണ് ആത്മഹത്യ ചെയ്തത്. 2018ല്‍ 10357 പേരും. രാജ്യത്തെ മൊത്തം ആത്മഹത്യയില്‍ 7.4 ശതമാനവും നടക്കുന്നത് കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്.