കൊച്ചി: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ തല്‍ക്കാലം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അടുത്ത അധ്യയനവര്‍ഷവും സ്‌കൂള്‍ പ്രവര്‍ത്തിക്കും. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
1500 സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് നേരത്തെ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ഉത്തരവുണ്ടാകുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു.