X

സര്‍ക്കാര്‍ പദ്ധതികള്‍ കടലാസില്‍; നിരാശരായി പുത്തുമല ദുരന്തനിവാസികള്‍

2019ൽ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ സകലതും നഷ്ടമായ ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ. ആറ് മാസത്തെ വാടക നൽകാമെന്നും വാടക വീട്ടിലേക്ക് മാറണമെന്നുമാണ് ദുരന്തമുണ്ടായ ഉടനെ സർക്കാർ പറഞ്ഞത്. എന്നാൽ മൂന്ന് മാസം കഴിഞ്ഞപ്പോഴേ വാടക മുടങ്ങി. അന്ന് പ്രഖ്യാപിച്ച ടൗൺഷിപ്പ് ഇപ്പോഴും കടലാസിലാണ്.

58 വീടുകൾ ഭാഗികമായും 22 വീടുകൾ പൂർണമായും തകർന്നിരുന്നു. വർഷം അഞ്ച് കഴിഞ്ഞിട്ടും ഇവർക്ക് എല്ലാവർക്കും വീട് കിട്ടിയിട്ടില്ല. പ്രഖ്യാപിച്ച പത്ത് ലക്ഷം പലർക്കും കിട്ടിയില്ല. ദുരന്തത്തിനിരയായ പലർക്കും ആകെ കിട്ടിയത് പതിനായിരം രൂപ മാത്രമാണ്. ബസ് സ്റ്റോപ്പും അംഗൻവാടിയുമെല്ലാം ഉള്ള ടൗൺഷിപ്പ് പ്രഖ്യാപിച്ച് പോയ സർക്കാർ പ്രതിനിധികളെ പിന്നീട് ആ വഴിക്ക് കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

webdesk14: