തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍. യു.ജി.സി മാനദണ്ഡങ്ങളും എല്ലാ ചട്ടങ്ങളും പാലിച്ചാണ് നിയമനം നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. നിയമസഭയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
നിയമനം സുതാര്യമാണെന്ന് ചൂണ്ടിക്കാട്ടി വിസി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയതാണ്. സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാറിന് ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നേതാവിന്റെ ഭാര്യയായതു കൊണ്ടു മാത്രമാണ് പ്രിയാ വര്‍ഗീസിന് നിയമനം ലഭിച്ചതെന്ന് എം.എല്‍.എ റോജി എം.ജോണ്‍ പറഞ്ഞു.
അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയാണ് റോജി എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. പ്രിയ വര്‍ഗീസിന്റെ നിയമനം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നും സര്‍വകലാശാല നിയമനങ്ങളെല്ലാം കച്ചവടമാണെന്നും റോജി എം.എല്‍.എ ആരോപിച്ചു.