X

ശബരിമല: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിധി നടപ്പാക്കാന്‍ സംഘടനകള്‍ ഉണ്ടാക്കുന്ന തടസ്സങ്ങളും പൊലീസ് നേരിടുന്ന ബുദ്ധിമുട്ടുകളും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സംസ്ഥാന ചീഫ് സെക്രട്ടറിയാകും കോടതിയെ സമീപിക്കുക. സര്‍ക്കാര്‍ സ്റ്റാന്റിങ് കൗണ്‍സില്‍ ജി പ്രകാശ് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് തീരുമാനം.

വിധി നടപ്പിലാക്കാന്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം വേണ എന്നാവശ്യപ്പെട്ട് പൊലീസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേരള പൊലീസ് നേരിട്ട് കോടതിയെ സമീപിക്കില്ല. പകരം ഇക്കാര്യങ്ങളെല്ലാം ചീഫ് സെക്രട്ടറി വഴി സര്‍ക്കാര്‍ കോടതിയെ അറിയിക്കാനാണ് തീരുമാനം.

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ വരുന്ന സാഹചര്യത്തിലാണ് പൊലീസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയത്. പൊലീസിന്റെ നിയന്ത്രണങ്ങളുടേയും ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയുടേയും പേരില്‍ വലിയ വിമര്‍ശനങ്ങളാണ് പൊലീസിന് നേരിടേണ്ടി വന്നത്.

chandrika: