ബെംഗളൂരു: മൈസൂര്‍ കടുവ ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന ഭാഗങ്ങള്‍ നീക്കി സാമൂഹിക പാഠപുസ്തകം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു.
പുതിയ അധ്യയന വര്‍ഷം പരിഷ്‌കരിച്ച പാഠഭാഗങ്ങള്‍ നിലവില്‍ വന്നേക്കുമെന്ന സൂചനകള്‍ ശക്തമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നു എന്നാരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തു വന്നു. ടിപ്പുവിന്റെ ചരിത്രം വിശദീകരിക്കുന്ന ചെറിയൊരു ഭാഗം മാത്രം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.