കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുകയും പദ്ധതി വിഹിതം വെട്ടിച്ചുരുക്കുകയും വികസന-ക്ഷേമ പദ്ധതികൾ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന സർക്കാർ സമീപനത്തിനെതിരെ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്‌സ് ലീഗ് (എൽ.ജി.എം.എൽ) സംസ്ഥാന കമ്മിറ്റി ജനുവരിയിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. രാജ്യത്തിന് മാതൃകയായ കേരളത്തിലെ പ്രാദേശിക സർക്കാറുകളെ തകർക്കുന്ന ഈ സമീപനം അംഗീകരിക്കാനാവില്ലെന്ന് സമര പ്രഖ്യാപനവും ജനപ്രതിനിധി സംഗമവും ഉദ്ഘാടനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ത്രിതല സംവിധാനങ്ങളെ സർക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. സർക്കാറിന്റെ കെടുകാര്യസ്ഥത ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. ജനങ്ങൾക്ക് സർക്കാറിനെ സമീപിക്കാനുള്ള ആദ്യ കവാടമാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെന്നും അവരുടെ പ്രവർത്തനത്തിന് കൂടുതൽ പരിഗണന അനിവാര്യമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ചെയർമാൻ കെ.ഇസ്മാഈൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ടുമാരായ എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സെക്രട്ടറിമാരായ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ, യു.സി.രാമൻ, സി.പി.ചെറിയ മുഹമ്മദ്, അഡ്വ.മുഹമ്മദ് ഷാ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.ടി.ഇസ്മാഈൽ, വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. കുൽസു, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മാഈൽ, ചന്ദ്രിക സംസ്ഥാന കോ ഓർഡിനേറ്റർ അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ .റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മാഈൽ മൂത്തേടം, അഹമ്മദ് പുന്നക്കൽ, സി.കെ.എ.റസാഖ്, ഷെറീന ഹസീബ് പ്രസംഗിച്ചു. പി.കെ. ഷറഫുദ്ദീൻ സ്വാഗതവും എൻ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.