കോഴിക്കോട് : അഭ്യന്തര വകുപ്പിലെ വീഴ്ചകള്‍ തുറന്നു കാട്ടി സമരം ചെയ്യുന്ന യു .ഡി വൈ എഫ് നേതാക്കളോടും പ്രവര്‍ത്തകരോടും സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നതെന്ന് യൂത്തലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള നിയമപാലകര്‍ തന്നെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവരായി മാറിയത് ആപല്‍കരമാണ്. ഈ വിഷയങ്ങള്‍ ഉയര്‍ത്തി നിയമസഭാ മാര്‍ച്ചിനു നേതൃത്വം നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയ നേതാക്കളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടച്ചത് പ്രധിഷേധാര്‍ഹമാണ്.
കുറ്റകൃത്യങ്ങള്‍ക്ക് മതമില്ലെന്ന പൊതുനയം പോലും കാറ്റില്‍ പറത്തി മലപ്പുറം ജില്ലയുടെ മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്താനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. മതേതര കേരളത്തിന്റെ മുഖം വികൃതമാക്കുന്ന തരത്തില്‍ വര്‍ഗീയ ശക്തികളുമായി കൂടികാഴ്ച പോലും നടത്തിയ നിയമപാലകരുടെ പേരില്‍ മാതൃകാപരമായ നടപടി കൈകൊള്ളുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച വീഴ്ച തുറന്നു കാട്ടി നീതിക്കായുള്ള ജനാധിപത്യ പോരാട്ടങ്ങള്‍ തുടരും. നേതാക്കളുടെ അന്യായ അറസ്സില്‍ പ്രതിഷേധിച്ച് നാളെ (വെള്ളിയാഴ്ച) യു.ഡി.വൈ.എഫ് ജില്ലാ തലങ്ങളില്‍ നടത്തുന്ന പ്രതിഷേധ ജ്വാലയില്‍ പ്രവര്‍ത്തകര്‍ പങ്കാളികളാവണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു