ബംഗ്ലളൂരു: കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് വര്‍ഗീയ ധ്രൂവീകരണം നടത്തുന്നതായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും സംവരണം നടത്താമെന്നു വാഗ്ദാനം ചെയ്ത ശേഷം മുസ്‌ലിം സമുദായത്തെ സിദ്ദരാമയ്യ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ഭരണഘടന പലപ്പോഴും ലംഘിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സംവരണത്തിന്റെ കാര്യത്തില്‍ മുസ്‌ലിം സമുദായം വിഡ്ഢികളാക്കപ്പെട്ടിരിക്കുകയാണ്. കോടതിയില്‍ ഇതു ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നിയമ സംവിധാനങ്ങള്‍ കുത്തഴിഞ്ഞതായി അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് കൊലപാതകങ്ങള്‍ പെരുകി. പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ്, ഉത്തര കര്‍ണാടകയില്‍ കൗമാരക്കാരനായ പരേഷ് മേത്ത എന്നിവര്‍ കൊല്ലപ്പെട്ടിടും കുറ്റവാളികള്‍ ഒളിവില്‍ തന്നെ. ഈ കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്യുകയാണ്. ഇപ്പോഴത്തെ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപെട്ടു. ബിജെപി സര്‍ക്കാര്‍ എന്നുവരുമെന്നാണ് സമൂഹം ചോദിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ഗൗരിലങ്കേഷിന്റെ ഘാതകരെ ബിജെപി സമൂഹത്തിന്റെ മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.