കേരളത്തില്‍ സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളുടെ കൃത്യമായ കണക്ക് നിലവില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈവശമില്ലെന്ന് സമ്മതിച്ച് ഗതാഗത മന്ത്രി. അന്തര്‍സംസ്ഥാന ബസുകളുടെ കണക്കുകള്‍ പരിശോധിച്ചു വരുന്നതേയുള്ളുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തര്‍സംസ്ഥാന ബസുകളിലെ അമിത ചാര്‍ജ് നിയന്ത്രിക്കുമെന്നു യോഗത്തില്‍ മന്ത്രി പറഞ്ഞു. നിരക്ക് ഏകീകരണം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ലൈസന്‍സില്ലാത്ത ബുക്കിങ് ഏജന്‍സികള്‍ പൂട്ടിക്കുമെന്നും ജൂണ്‍ ഒന്നു മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്നും പറഞ്ഞു. കെഎസ്ആര്‍ടിസി കഴിയുന്നതും അന്തര്‍സംസ്ഥാന ബസുകള്‍ റദ്ദാക്കില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവരും പങ്കെടുത്തു.
അന്തര്‍സംസ്ഥാന ബസുകളുടെ കൃത്യമായ കണക്കില്ലെന്ന് സര്‍ക്കാര്‍
Ad


Related Post