X

ഗവണ്‍മെന്റ് ഫീസുകള്‍ മൂന്ന് വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ല: ശൈഖ് മുഹമ്മദ്

 

ദുബൈ: പൊതുസേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസുകള്‍ മൂന്ന്് വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. യുഎഇ കാബിനറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാരഥ്യത്തിലുള്ള രാജ്യത്തെ പൗരന്മാരുടെും താമസക്കാരുടെയും സാമൂഹിക-സാമ്പത്തിക സ്ഥിരത മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പ്രാധാന്യമുള്ള തീരുമാനമെടുത്തിട്ടുള്ളത്. കൂടാതെ, രാജ്യത്തെ വാണിജ്യ-വ്യവസായ മേഖലയുടെ അഭിവൃദ്ധിയും കൂടുതല്‍ വിദേശ നിക്ഷേപത്തിന്റെ സാധ്യതകളും കണക്കിലെടുത്താണിത്. യുഎഇയുടെ മത്സരം പ്രധാനമായും സര്‍ക്കാറിന്റെ പുരോഗതി ലക്ഷ്യമാക്കിയുള്ളതാണ്. അടുത്ത ഘട്ടത്തില്‍ യുവ സമൂഹത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുള്ള സാമൂഹിക പദ്ധതികള്‍ക്കുള്ള നേതൃത്വം നല്‍കും.നവീനാശയങ്ങള്‍ക്കുള്ള ദേശീയ നയത്തിനും കാബിനറ്റ് അംഗീകാരം നല്‍കി. സര്‍ക്കാറിന്റെ ഭാവി പദ്ധതികളുടെ രൂപരേഖ, പുതിയ സാമ്പത്തിക മേഖല, മാനവിക പുരോഗതി ലക്ഷ്യമാക്കിയുള്ള പരിപാടികള്‍ തുടങ്ങിയ ലക്ഷ്യമാക്കിയാണ് നയപരിപാടികള്‍. ആരോഗ്യം, ഗതാഗതം, ജലം, പരിസ്ഥിതി, ബഹിരാകാശ സാങ്കേതികത തുടങ്ങിയവയുടെ വികസനവും ലക്ഷ്യമാണ്. കൂടാതെ, എമിറേറ്റ് റെയില്‍വേ ബില്ലും അതിന്റെ അവതരണ ഘട്ടത്തിലാണ്. യുഎഇ വൈസ് പ്രസിഡന്റം പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയിലും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറല്‍ ശൈഖ് സൈഫ്
ബിന്‍ സായിദ് അല്‍ നഹ്്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്്‌യാന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലുമാണ് കാബിനറ്റ് യോഗം ചേര്‍ന്നത്.

chandrika: