X

സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദനം; കേസെടുക്കാന്‍ വൈകിയതിന് എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കരമന നിറമണ്‍കരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മര്‍ദനമേറ്റ സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എ.എസ്.ഐ മനോജിനെയാണ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. എസ്.ഐ സന്തുവിനെതിരെ വകുപ്പ് തല നടപടിക്കും കമ്മീഷണര്‍ ഉത്തരവിട്ടു.

ട്രാഫിക് സിഗ്നലില്‍ ഹോണ്‍മുഴക്കിയെന്ന് ആരോപിച്ച് കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കര്‍, അനീഷ് എന്നിവരാണ് സര്‍ക്കാര്‍ ജീവനക്കാരനായ പ്രദീപിനെ മര്‍ദിച്ചത്. റോട്ടില്‍ വാഹനം നിര്‍ത്തി ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനാണ് ഇരുവര്‍ക്കെതിരെയും കേസ് എടുത്തിട്ടുള്ളത്.

Test User: