സിനിമാനയം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ സമിതി; രാജീവ് രവിയും മഞ്ജു വാരിയരും പിന്‍മാറി

കേരള സംസ്ഥാന ചലച്ചിത്ര നയ രൂപീകരണ കമ്മിറ്റിയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി. ഷൂട്ടിംഗ് തിരക്കുകള്‍ കാരണം മഞ്ജു വാര്യര്‍ അസൗകര്യം പ്രകടിപ്പിച്ചു. സംവിധായകന്‍ രാജീവ് രവിയും കമ്മിറ്റിയില്‍ നിന്ന് പിന്മാറി.

ചര്‍ച്ച നടത്താതെ സമിതിയെ നിയോഗിച്ചതില്‍ ഡബ്ലിയുസിസിയും ഫിലിം ചേംബറും വിമര്‍ശനവുമായി എത്തിയിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും പിന്മാറ്റം. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികള്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ ഒരു പരിഹാരവും കാണാനാവില്ലെന്നും ഡബ്ല്യൂ.സി.സി വിമര്‍ശിച്ചു.

കമ്മിറ്റിയില്‍ യോഗ്യരായ അംഗങ്ങളെ നിയോഗിക്കണമെന്ന ആവശ്യവും ഡബ്ല്യൂ.സി.സി മുന്നോട്ടുവെച്ചിരുന്നു. സംവിധായകന്‍ ഷാജി എന്‍.കരുണ്‍ അധ്യക്ഷനായ സമിതിയില്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, നിര്‍മാതാവ് സന്തോഷ് ടി.കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്, അഭിനേതാക്കളായ പത്മപ്രിയ, നിഖില വിമല്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

 

webdesk14:
whatsapp
line