X

വാണിജ്യാവശ്യങ്ങള്‍ക്കുള്ള കല്‍ക്കരി ഖനനം സ്വകാര്യമേഖലക്ക്

ന്യൂഡല്‍ഹി: കല്‍ക്കരി ഖനനം സ്വകാര്യമേഖലക്കു തുറന്നു കൊടുക്കാനുള്ള തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 1973ല്‍ കല്‍ക്കരി മേഖല ദേശസാല്‍ക്കരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാര നടപടിയാണിത്. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര കാബിറ്റ് കമ്മിറ്റിയുടെ തീരുമാനം കല്‍ക്കരി വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് പ്രഖ്യാപിച്ചത്.

കല്‍ക്കരി മേഖലയില്‍ കുത്തക അവസാനിപ്പിച്ച് മത്സരം വരുന്നതിലൂടെ മികവ് കൊണ്ടു വരാന്‍ പുതിയ തീരുമാനത്തിനാവുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയില്‍ സാധ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ കൊണ്ടു വരുന്നതിന് സ്വകാര്യ മേഖലയുടെ വരവ് സഹായകരമാവുമെന്നും ഖനന മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴി വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു വരെ കല്‍ക്കരി ഖനികള്‍ ഊര്‍ജ്ജാവശ്യത്തിന് വേണ്ടിയായിരുന്നു ലേലം ചെയ്തിരുന്നതെങ്കില്‍ ഇനി ഇ ലേലത്തിലൂടെ ആഭ്യന്തര, ആഗോള കമ്പനികള്‍ക്ക് ഇത് വില്‍ക്കാനാവും.

chandrika: