ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ സന്നദ്ധ സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ചാണ് അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചത്.
യുഎപിഎ പ്രകാരമാണ് നിരോധനം. അതേസമയം, നിരോധനവുമായി ബന്ധപ്പെട്ട് ഗവര്‍മെന്റില്‍ നിന്ന് ഇത് വരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു ഐ.ആര്‍.എഫ് ഭാരവാഹികള്‍ പറഞ്ഞു.
സാകിര്‍ നായികിനെ കുറിച്ചന്വേഷിക്കാന്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവ് നല്‍കിയിരുന്നു. സാകിര്‍ നായികിന്റെ പ്രസംഗം, സോഷ്യല്‍മീഡിയ അക്കൗണ്ട്, ഫണ്ടുകളുടെ സ്രോതസ് എന്നിവ അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയത്.