ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിയെത്തുടര്‍ന്ന് പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം സര്‍ക്കാര്‍ നല്‍കി. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് വില ഉയര്‍ന്നാലും രാജ്യത്ത് തല്‍ക്കാലം പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കില്ലെന്നാണ് വിവരം.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളോട് ലിറ്ററിന് ഒരു രൂപ നഷ്ടം സഹിക്കണമെന്നാണ് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
ജി.എസ്.ടിയില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ വര്‍ധനവില്ലാത്തതിനാല്‍ എക്‌സൈസ് ഡ്യൂട്ടി കുറക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമുള്ളതിനേക്കാള്‍ 80 ശതമാനത്തിലേറെ എണ്ണ ഇറക്കുമതിയെ ആശ്രയിച്ചാണ് രാജ്യം മുന്നോട്ടു പോകുന്നതെന്ന്
കേന്ദ്ര ഓയില്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
അതേസമയം, ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരി വില കൂപ്പുക്കുത്തി.