എഐ ക്യാമറ സ്ഥാപിച്ച ശേഷം അപകടമരണ നിരക്കില്‍ കുറവായതിനാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കണമെന്ന് സര്‍ക്കാര്‍. ഗതാഗതമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തിയ യോഗത്തിലാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ശുപാര്‍ശ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ സമ്മതിച്ചു.
നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കാനും ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള യാടിന്റെ കോസ്റ്റ് ഷെയറിങ്ങും ചര്‍ച്ചയായി.
ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ആയി സംയുക്തമായി ചേര്‍ന്ന് നിയമലംഘനമുള്ള വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കാതിരിക്കുന്ന കാര്യം പരിഗണിക്കും. ക്രിമിനല്‍ നടപടികളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുമായി ഒരുതരത്തിലുള്ള കോണ്‍ട്രാക്ടിലും ഏര്‍പ്പെടാതിരിക്കുക എന്നീ ആവശ്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഇന്നത്തെ മീറ്റിംഗില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളുമായി തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു