തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വൈസ് ചാന്‍സലര്‍ നിയമത്തിലെ ഘടന പൂര്‍ണമായും മാറ്റും. ഇതിനുസരിച്ച് ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാറിന് നാമനിര്‍ദേശം ചെയ്യാമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ഓര്‍ഡിനന്‍സ് ഒപ്പുവെക്കുന്നതുള്‍പ്പെടെ വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാറും ഇടഞ്ഞു നില്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം.
നിലവില്‍ വിസി നിയമനത്തിന് മൂന്നംഗ സമിതിയാണുള്ളത്. ഗവര്‍ണറുടെ നോമിനി, യുജിസി നോമിനി, അതതു സര്‍വകലാശാലകളുടെ നോമിനി എന്നിവരടങ്ങുന്ന സമിതിയാണ് നിലവിലുള്ളത്.