ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബോട്ട് വിട്ടുനല്‍കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത ബോട്ട് ഉടമകള്‍ക്ക് സര്‍ക്കാറിന്റെ ജലാശയങ്ങളില്‍ നങ്കൂരമിടുന്നതിനുള്ള അനുമതി പിന്‍വലിക്കാനും കളക്ടര്‍ക്ക് നിര്‍ദേശമുണ്ട്.