കാര്‍ഷിക സര്‍വകലാശാലയെ സര്‍ക്കാര്‍ കൈവിട്ടു; സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ കടമെടുക്കാനൊരുങ്ങി കാര്‍ഷിക സര്‍വകലാശാല

സര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി മറികിടക്കാന്‍ ഭൂമി പണയപ്പെടുത്തി പണം സമാഹരിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല. പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും കുടിശ്ശിക തുക വിതരണം ചെയ്യാനും വേണ്ടി 40 കോടി രൂപയാണ് വായ്പ എടുക്കുന്നത്

സര്‍വ്വകലാശാലയുടെ ഭൂമി പണയപ്പെടുത്തി പൊതുമേഖലാ ബാങ്കുകളില്‍ നിന്നും പണം സമാഹരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. റവന്യൂ മന്ത്രി അംഗമായ സര്‍വകലാശാലാ ഭരണസമിതിയാണ് വായ്പ എടുക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

webdesk11:
whatsapp
line