X

‘ചന്ദ്രിക’ യൂണിറ്റുകളുടെ ഗവേണിങ് ബോഡിയെ പ്രഖ്യാപിച്ചു

മലപ്പുറം: ചന്ദ്രിക കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളുടെ പുതിയ ഗവേണിങ് ബോഡിയെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മലപ്പുറം യൂണിറ്റിന്റെ ചെയര്‍മാനായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെയും കണ്‍വീനറായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയെയും തിരഞ്ഞെടുത്തു. കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴിക്കോട് യൂണിറ്റ്. ഇവിടെ എം.എ റസാഖ് മാസ്റ്റര്‍ ചെയര്‍മാനും ടി. മുഹമ്മദ് കണ്‍വീനറുമാകും.

തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം യൂണിറ്റിന്റെ ചെയര്‍മാനായി മഞ്ഞളാംകുഴി അലി എം.എല്‍.എയെയും കണ്‍വീനറായി നിസാര്‍ മുഹമ്മദ് സുല്‍ഫിയെയും തങ്ങള്‍ പ്രഖ്യാപിച്ചു. വി.കെ ഇബ്രാഹീംകുഞ്ഞ് കൊച്ചി എഡിഷന്റെ ചെയര്‍മാനായി തുടരും. ടി.എം സലീമാണ് കണ്‍വീനര്‍. 90 വര്‍ഷത്തിന്റെ അഭിമാനകരമായ ചരിത്ര പാരമ്പര്യമുള്ള ചന്ദ്രികയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ പുതിയ സാരഥികള്‍ക്ക് സാധ്യമാകട്ടെ എന്നും തങ്ങള്‍ ആശംസിച്ചു.

 

webdesk11: