X

2017 ലെ നയപ്രഖ്യാപനത്തിലെ ദിവാസ്വപ്‌നങ്ങള്‍

 

44 താലൂക്ക് ആസ്ത്രികളില്‍ ഡയാലിലിസ് സൗകര്യം, ഇ ഹെല്‍ത്ത് പദ്ധതി മറ്റു ജില്ലകളില്‍, കാര്‍ഷിക മൂല്യവര്‍ധന ഉല്‍പ്പന്നങ്ങള്‍ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി, അഗളി ബ്ലോക്കിനെ പ്രത്യേക കാര്‍ഷിക മേഖലയാക്കും, ജില്ലകളില്‍ കീടനാശിനി പരിശോധനാ ലാബുകള്‍, രണ്ട് ക്ഷീരമേഖലകളും 14 പഞ്ചായത്തുകളില്‍ കാലിത്തീറ്റ നിര്‍മാണ പദ്ധതിയും, പതിമൂന്നാം പദ്ധതി മുതല്‍ ജില്ലാ വികസനത്തിനായി സമഗ്ര വികസന പദ്ധതികള്‍, താലൂക്ക് തലങ്ങളില്‍ വനിതാ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങും, പഞ്ചായത്തുകളില്‍ വനിതാ പൊലീസ് ഓഫീസര്‍ സന്ദര്‍ശിച്ച് പരാതി സ്വീകരിക്കും, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ പ്രത്യേക നിധി, തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ആധുനിക അറവുശാലകള്‍, ശക്തികുളങ്ങര, പുതിയാപ്പ, മുനമ്പം ഫിഷിംഗ് ഹാര്‍ബറുകളില്‍ പ്രീ പ്രോസസിംഗ് സെന്ററുകള്‍, മലപ്പുറം കിന്‍ഫ്ര പാര്‍ക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി, കോഴിക്കോട്ട് കുടുംബാരോഗ്യപഠന കേന്ദ്രവും തൃശൂരില്‍ അക്കാദമിക്ക് സ്റ്റാഫ് കോളജും, ചികില്‍സാച്ചെലവ് നിയന്ത്രിക്കുന്നതിന് റഗുലേറ്ററി മെക്കാനിസം, കാലാവസ്ഥാ വ്യതിയാന ഡേറ്റാ ബാങ്കും കാലാവസ്ഥാ വ്യതിയാന വിജ്ഞാന പോര്‍ട്ടലും, സൗരോര്‍ജത്തിലോടുന്ന കൂടുതല്‍ ബോട്ടുകള്‍, ഒരു ക്രൂയിസ് വെസലും രണ്ട് ജല ടാക്‌സികളും നീറ്റിലിറക്കും, കൊച്ചി മെട്രോയുടെ വാണിജ്യസര്‍വീസ് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍, 105 മെഗാവാട്ടിന്റെ ആറ് പുതിയ ജലവൈദ്യുത പദ്ധതികള്‍, കുറഞ്ഞ നിരക്കില്‍ സോളാര്‍ പാനലുകള്‍.

chandrika: