X
    Categories: MoreViews

ഗൗരി സ്‌കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: ഗൗരി നേഹ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. സ്‌കൂള്‍ അധ്യാപകരുടെ മാനസിക പീഢനങ്ങളെ തുടര്‍ന്നാണ് കൊല്ലം ട്രിനിറ്റി സ്‌കൂളിലെ ഗൗരി കെട്ടിടത്തിനു മുകളില്‍നിന്ന് ചാടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം.

സംഭവത്തിന് മുന്‍പ് സ്‌കൂളിലെ ടീച്ചര്‍ ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സഹോദരിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയതിനെ തുടര്‍ന്ന് ഇടക്കിടെ ഗൗരി ആ ക്ലാസിലേക്ക്‌പോയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട അധ്യാപിക താക്കീത് ചെയ്ത ശേഷം പ്രിന്‍സിപ്പാളിനടുത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് കുറച്ചുസമയത്തിനു ശേഷം ഹൈസ്‌കൂള്‍ ബ്ലോക്കില്‍ നിന്നും സമീപത്തെ എല്‍.പി ബ്ലോക്കിലേക്ക് ഗൗരി നടക്കുന്നതിന്റെ ദൃശ്യങ്ങളും കാണാന്‍ കഴിയുന്നുണ്ട്. എല്‍.പി ബ്ലോക്കിന് മൂന്നാം നിലയിലേക്ക് പെണ്‍കുട്ടി കയറുന്നതിന്റെ ദൃശ്യങ്ങള്‍ക്കുശേഷം മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

chandrika: