എറണാകുളം മരടില്‍ ദമ്പതികള്‍ക്ക് പൊള്ളലേറ്റു

എറണാകുളം മരടില്‍ ദമ്പതികള്‍ക്ക് പൊള്ളലേറ്റു. തപസ്യനഗറിലെ മിനി, ഭര്‍ത്താവ് ജെറി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മിനി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയാലാണ്. വീട്ടില്‍ വെച്ച് മിനി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇത് കണ്ടുനിന്ന ഭര്‍ത്താവ് ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ജെറിക്കും പൊള്ളലേറ്റത്.

സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. മിനിക്ക് 70 ശതമാനവും ജെറിക്ക് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

webdesk13:
whatsapp
line