ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യവൽക്കരണത്തിന് പ്രോത്സാഹനം നൽകണമെന്ന് നിതി ആയോഗ് സമിതിയുടെ ശുപാർശ. ചാണകവും ഗോമൂത്രവും അടങ്ങിയ ജൈവവളങ്ങള്‍ കൃഷിക്കായി ഉപയോഗിച്ച് കൂടുതൽ വിപണി സാധ്യതകൾ കണ്ടെത്തണമെന്നാണ് നിർദേശം.
ചാണകത്തെ അടിസ്ഥാനമാക്കിയുള്ള ജൈവവളങ്ങളുടെ വാണിജ്യ ഉൽപ്പാദനം, പാക്കേജിംഗ്, വിപണനം, വിതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക നയപരിപാടികൾ ആവിഷ്കരിക്കും. ഗോശാലകളുടെ മൂലധന നിക്ഷേപത്തിനും പ്രവർത്തന ചെലവുകൾക്കും കുറഞ്ഞ പലിശ നിരക്കിൽ ധനസഹായം നൽകണമെന്നും നിർദ്ദേശമുണ്ട്.