ഗൊരഖ്പൂര്‍: കൂട്ടികളുടെ കൂട്ടമരണത്തില്‍ രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍. ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം 60 കുട്ടികളാണ് മരച്ചിരുന്നു. ഇന്ന് മൂന്ന് കുട്ടികള്‍ മരിച്ചതോടെയാണ് മരണം 63 ആയത്.
പകര്‍ച്ചവാദി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചതിന് പിന്നാലെ ഓക്‌സിജന്‍ കിട്ടാതെയാണ് കൂട്ടമരണമുണ്ടായതെന്ന റിപ്പോര്‍ട്ട് പുറത്തുവരുകയായിരുന്നു.
ഓക്‌സിജന്‍ തീരാന്‍ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് തെളിയിക്കുന്ന കത്തുകള്‍ പുറത്തുവന്നിരുന്നു. ആസ്പത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇല്ലെന്ന് അറിയിച്ചുളള രണ്ട് കത്തുകള്‍ അയച്ചതായും എന്നാല്‍ ബന്ധപ്പെട്ട വകുപ്പ് വിഷയത്തില്‍ നടപടിയെടുത്തില്ലെന്നുമാണ് പുറത്തായത്.
അതേസമയം സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
കുട്ടികളുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തിയ രാഹുല്‍ ഗാന്ധി, സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിനാണ് ഉത്തരവാദിത്തണെന്ന് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം ഗോരഖ്പൂര്‍ ആസ്പത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.