തൃശൂര്‍ മുളങ്കുന്നത്ത് കാവില്‍ നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി ഒരുവയസുള്ള കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞ് കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്തു കഴിക്കുകയായിരുന്നുവെന്ന് കരുതുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡില്‍ കളരിക്കല്‍ കിരണ്‍ -മഞ്ജു ദമ്പതികളുടെ മകനായ നമസ് ആണ് മരണപ്പെട്ടത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനെ തുടര്‍ന്ന് ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയില്‍ നെല്ലിക്ക കുടുങ്ങിയതായി കണ്ടെത്തിയത്.