ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഗുണ്ടാനേതാവ് യശ്പാല്‍ സിങ് തോമറിന്റെ 150 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ആണ് ഇവ പിടിച്ചെടുത്തത്. നിരവധി കേസുകളില്‍ പ്രതിയായ യശ്പാല്‍ സിങിനെ പിടികൂടാന്‍ ഏറെക്കാലമായി എസ്.ടി.എഫ് തീവ്രശ്രമത്തിലാണ്.
അനധികൃത സ്വത്ത് സമ്പാദനക്കേസിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹരിദ്വാറിന് പുറമെ ഉത്തര്‍പ്രദേശിലും അനധികൃത സ്വത്തുക്കളുണ്ടെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റ് വിനയ് ശങ്കര്‍ പറഞ്ഞു. എസ്.ടി.എഫിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് സിങിന്റെ ഭാര്യയുടെ മാതാപിതാക്കളുടെ സ്വത്തുക്കളെക്കുറിച്ചും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.