ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമങ്ങളുടെ പേരില്‍ ഗൂഗിളില്‍ നിന്ന് 13 മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 48 ജീവനക്കാരെ പുറത്താക്കി. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്.
ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്.
ആന്‍ഡ്രോയിഡ് സ്ഥാപകന്‍ ആന്‍ഡി റൂബിന്‍ ഉള്‍പ്പെടെ ഗൂഗിള്‍ സംരക്ഷിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികാതിക്രമങ്ങള്‍ പരാതിപ്പെടാന്‍ പുതിയ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചതായും ഗൂഗിള്‍ വ്യക്തമാക്കി.