മുബൈ:ജനപ്രിയ ഇന്ത്യന്‍ ധനകാര്യ സേവന ആപ്ലിക്കേഷനായ പേ ടി എമ്മിനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നു. ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്ന പേ ടി എം പെട്ടെന്ന് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ എന്താണ് കാരണമെന്താണ്? , പേ ടി എം വഴി നടക്കുന്ന ചൂതാട്ടം തന്നെയാണ് ഇതിന് കാരണം. നിരവധി തവണ ചൂതാട്ടം ഗൂഗിള്‍ നിയമനടപടികള്‍ക്ക് എതിരാണെന്ന് പേ ടി എമ്മിനെ അറിയിച്ചിരുന്നെങ്കില്‍ വീണ്ടും അവര്‍ അത് ആവര്‍ത്തിച്ചതാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കാനുള്ള കാരണം.
ഐപിഎല്‍ നാളെ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി വാതുവെപ്പുകളും അരങ്ങേറാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് തന്നെയാണ് പ്ലേ സ്റ്റോറിനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്. വാതുവയ്പ്പ് സുഗമമാക്കുന്ന ഓണ്‍ലൈന്‍ കാസിനോകളെയും മറ്റ് അനിയന്ത്രിതമായ ചൂതാട്ട ആപ്ലിക്കേഷനുകളെയും പ്ലേ സ്‌റ്റോര്‍ വിലക്കുന്നുവെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.
ഐപിഎല്‍ സമയങ്ങളില്‍ സ്‌പോര്‍ട്‌സ് വാതുവയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകളില്‍ കുതിച്ചുചാട്ടം ഉണ്ടാകാറുണ്ട്. ഇത് കണക്കിലെടുത്താണ് ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയത്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് വാതുവയ്പ്പ് മുമ്പ് തന്നെ നിരോധിച്ചതാണ്. എന്നാല്‍ ഉപയോക്താക്കള്‍ അവരുടെ പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് അവരുടെ ഇഷ്ടപ്പെട്ട ടീമോ കളിക്കാരോ നന്നായി കളിച്ചാല്‍ വിജയിക്കുന്ന ഫാന്റസി സ്‌പോര്‍ട്‌സ് മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിയമവിരുദ്ധമല്ല.