കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്. ഒരു പ്രദേശത്തെ കേസുകളുടെ എണ്ണം മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ് പുതിയ സേവനം. ഉപയോക്താക്കള്‍ക്ക് ‘കോവിഡ്19 ഇന്‍ഫോ’ എന്ന ടാബിലൂടെ ഡാറ്റ ലെയര്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.
ഒരു ലക്ഷം ആളുകള്‍ക്ക് കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കളര്‍കോഡെഡ് മാപ്പ് കാണാനുള്ള സവിശേഷതകളും ഗൂഗിള്‍ മാപ്പിന്റെ പുതിയ ഫീച്ചറിലുണ്ട്. അതോടൊപ്പം നിങ്ങളുടെ പ്രദേശത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ എത്രത്തോളം വര്‍ധനവ് ഉണ്ടാകുന്നുണ്ടെവന്നും മാപ്പ് കാണിക്കും.
കളര്‍ കോഡിംഗ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്:
ഗ്രേ കളര്‍; ഒരു കേസും ഇല്ല.
മഞ്ഞ: 1 – 10 കേസുകള്‍
ഓറഞ്ച്: 10 – 20 കേസുകള്‍
ഇരുണ്ട ഓറഞ്ച്: 20 – 30 കേസുകള്‍
ചുവപ്പ്: 30 – 40 കേസുകള്‍
കടും ചുവപ്പ്: 40+ കേസുകള്‍
ഗൂഗിള്‍ മാപ്‌സ് നിലവില്‍ പ്രവര്‍ത്തിക്കുന്ന 220 രാജ്യങ്ങളിലും ഈ സേവനം ലഭ്യമാകും.