X

ഗൂഗിള്‍ മാപ്പ് ചതിച്ചു; കാര്‍ നടവഴിയില്‍, പെരുവഴിയിലായി യാത്രക്കാര്‍

ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് യാത്ര ചെയ്ത യുവാക്കള്‍ പെരുവഴിയില്‍. കാല്‍ നടയാത്രക്കാര്‍ മാത്രം പോകുന്ന ഒരു നടയിലാണ് വണ്ടി എത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ തളിയില്‍ക്കോട്ടക്കു സമീപമാണ് അപകടം.

നഗരത്തില്‍ പരീക്ഷ എഴുതാന്‍ വേണ്ടി വന്ന രണ്ടു യുവാക്കളെയാണ് മാപ്പ് പെരുവഴിയില്‍ കൊണ്ടെത്തിച്ചത്. എറണാകുളം ഭാഗത്തേക്ക് പോകുന്നതിനായി ഉപ്പൂട്ടില്‍ക്കവല തളിയില്‍ക്കോട്ട റോഡിലൂടെ എത്തിയതായിരുന്നു ഇവര്‍.വഴി തെറ്റിയെന്നു സംശയം തോന്നിയപ്പോള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി. ഗൂഗിള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ മുന്നോട്ടു നീങ്ങി. തിരുമല വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിനു സമീപം കൊശവളവ് ഭാഗത്തേക്കു കാല്‍നടയാത്രക്കാര്‍ മാത്രം പോകുന്ന ഇടവഴിയിലൂടെ കാര്‍ നീങ്ങി. തുടര്‍ന്ന് ഇടവഴിയിലെ നടയില്‍ കാര്‍ നീങ്ങി നിരങ്ങി ഇറങ്ങി.

സംഭവം കണ്ട നാട്ടുകാര്‍ വിളിച്ചറിയിച്ചെങ്കിലും കാറിനുള്ളിലേക്ക് കേള്‍ക്കാനായില്ല. ഇതോടെ നടകളിലൂടെ കാര്‍ നിരങ്ങി നീങ്ങുകയായിരുന്നു. രാത്രി ക്രെയിന്‍ വന്നാണ് കാര്‍ പുറത്തെടുത്തത്. കാറിനോ യാത്രക്കാര്‍ക്കോ പ്രശ്‌നങ്ങളില്ല.

 

web desk 1: