അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവായിയ്ക്ക് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഗൂഗിള്‍. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാതാക്കളായ ഈ ചൈനീസ് കമ്പനിയെ അമേരിക്കന്‍ ഭരണകൂടം കരിമ്പട്ടികയില്‍ പെടുത്തിയതോടെയാണ് ഗൂഗിളിന്റെ നടപടി. ഹുവായി സ്മാര്‍ട്‌ഫോണുകള്‍ ചൈന രഹസ്യ നിരീക്ഷണത്തിനും ചാരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നതായി ആരോപിച്ചാണ് അമേരിക്കയുടെ നടപടി. ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനികളില്‍നിന്ന് സാങ്കേതികവിദ്യ സഹായം സ്വീകരിക്കുന്നതില്‍നിന്ന് ഹുവായിയെ തടഞ്ഞുകൊണ്ട് കഴിഞ്ഞ ബുധനാഴ്ചാണ് ട്രംപ് ഭരണകൂടം നിരോധനം കൊണ്ടുവന്നത്.
ഇതുപ്രകാരം ഹുവായിയുടെ ആന്‍ഡ്രോയ്ഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കി. നിയന്ത്രണങ്ങള്‍ വരുന്നതോടെ ഹുവായിക്ക് ഹാര്‍ഡ് വെയര്‍-സ്‌ഫോറ്റ് വെയര്‍ പിന്തുണ നല്‍കേണ്ടതില്ലെന്നാണ് ഗൂഗിളിന്റെ തീരുമാനം. നിലവില്‍ ആന്‍ഡ്രോയ്ഡ് ഒ.എസ് ഉപയോഗിക്കുന്ന വാവെയ് ഫോണുകളില്‍ സെക്യൂരിറ്റി ഫീച്ചര്‍ ഉള്‍പ്പെടെ ഒരു അപ്‌ഡേറ്റും ലഭിക്കില്ല. പ്ലേ സ്റ്റോര്‍, മാപ്പ്, യൂട്യൂബ് തുടങ്ങിയ ഗൂഗിള്‍ പ്ലേ സര്‍വീസുകളും അധികം വൈകാതെ വാവെയ്-ഹോണര്‍ ഫോണുകളില്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഹുവായി ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നിയന്ത്രണം പ്രശ്‌നമുണ്ടാക്കില്ലെന്നാണ് വിവരം. പ്ലേ സ്റ്റോറിന് ഉപയോഗിക്കുന്നതിന് തടസം നേരിട്ടേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടിലൂടെ ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നത് താല്‍ക്കാലികമായി ആശ്വാസകരമാണ്. പരിമിതമായ സേവനങ്ങള്‍ മാത്രമേ അതിലൂടെ ലഭിക്കൂ എന്നതാണ് പ്രധാന പ്രശ്‌നം. ഈ വര്‍ഷം ഗൂഗിള്‍ ഇറക്കുന്ന ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് ഹുവായിക്ക് ലഭിക്കില്ല.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ഉപരോധങ്ങള്‍ അംഗീകരിക്കുകയല്ലാതെ ഗൂഗിളിന് മറ്റു വഴികളില്ല. യു.എസ് ഭരണകൂടത്തിന്റെ ലൈസന്‍സില്ലാതെ ഒരു കമ്പനിക്കും വ്യാപാരം നടത്താന്‍ സാധിക്കില്ലെന്നതാണ് ഗൂഗിളിനെ കടുത്ത നീക്കത്തിന് പ്രേരിപ്പിച്ചത്.
അതേസമയം ഗൂഗിളിന്റെ നിയന്ത്രണത്തില്‍ ഹുവായി കമ്പനി തളരാന്‍ സാധ്യതയില്ല. സ്വന്തമായി സോഫ്റ്റ് വെയറും അനുബന്ധ സാങ്കേതികവിദ്യകളും കണ്ടെത്തി പ്രശ്‌നം പരിഹരിക്കാന്‍ കമ്പനിക്ക് സാധിക്കും. അതിനുള്ള നീക്കങ്ങളും തുടങ്ങുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതവും ശാശ്വതവുമായ സോഫ്റ്റ്‌വെയറുകള്‍ രൂപീകരിച്ച് ഗൂഗിളിന്റെ നിയന്ത്രണത്തെ നേരിടുമെന്ന് വാവെയ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിക്ക് നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ചൈനീസ് ഭരണകൂടവും അറിയിച്ചു.
തളരുന്നവരല്ല അടുത്തിടെ പുറത്തിറക്കിയ രണ്ട് സ്മര്‍ട്‌ഫോണുകള്‍ ഏറെ മികച്ചവയാണ്. പി30 പ്രോ, പി30 എന്നിവയാണ് ആ മോഡലുകള്‍. അവ രണ്ടും ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വാവെയ്ക്കെതിരെ പാശ്ചാത്യ ലോകത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ അപവാദ പ്രചാരങ്ങള്‍ ശക്തമാണ്. കമ്പനി ഇത് നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ ആര്‍ക്കും ഭീഷണിയല്ലെന്നും ചൈനീസ് ഭരണകൂടത്തില്‍നിന്ന് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വാവെയ് വ്യക്തമാക്കിയിരുന്നു.