X

ഗൂഗിള്‍ സുരക്ഷാവീഴ്ച കണ്ടെത്തി; മലയാളിക്ക് ഒരു കോടി രൂപ സമ്മാനം

ഗൂഗിളിന്റെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചെയ്ത മലയാളി യുവാവിന് കോടി രൂപ സമ്മാനം. ഗൂഗിള്‍ സേവനങ്ങളിലെ പിഴവുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം- 2022 ല്‍ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം സ്വദേശിയായ ശ്രീറാമിന് ലഭിച്ചത്.

ഇന്ത്യന്‍ രൂപ ഏകദേശം 1.11 കോടി രൂപയാണ് സമ്മാനമായി കിട്ടിയത്. സ്‌ക്വാഡ്രന്‍ ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ് നടത്തുകയാണ് ശ്രീറാം. ഇതിന് മുന്‍പും യുവാവ് ഗൂഗിളിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ശ്രദ്ധ നേടിയിട്ടുണ്ട്. ഗൂഗിളിന്റെ വീഴ്ചകള്‍ കണ്ടെത്തി കമ്പനിയെ ഇതിനു മുന്‍പും നിരവധി പേര്‍ അറിയിച്ചിട്ടുണ്ട്. കമ്പനി ഇത് പരിശോധിച്ച് തിരുത്ത് വരുത്താറാണ് പതിവ്. കണ്ടെത്തിയ വീഴ്ചകള്‍ റിപ്പോര്‍ട്ടാക്കി നല്‍കുന്നതായിരുന്നു ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം.

webdesk14: