ഗൂഗിള്‍ ആസന്നമായ 5ജി ഘട്ടത്തിലേക്കുള്ള തങ്ങളുടെ പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ പിക്‌സല്‍ 5യും പിക്‌സല്‍ 4a 5ജിയും അവതരിപ്പിച്ചു. ഇന്ത്യയില്‍ ഈ മാസം വില്പനക്കെത്തും എന്ന് പ്രതീക്ഷിക്കുന്ന 4ജി മോഡല്‍ ആയ പിക്‌സല്‍ 4മയുടെ പരിഷ്‌കരിച്ച പതിപ്പാണ് പിക്‌സല്‍ 4a 5ജി.
ഏകദേശം 51,400 രൂപ മുതലാണ് ഗൂഗിള്‍ പിക്‌സല്‍ 5യുടെ വില. പിക്‌സല്‍ 4a 5ജി യുടെ വില ഏകദേശം 37,000 രൂപയാണ്. രണ്ട് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളും 5ജി വിപണികളിലേക്ക് മാത്രമാണ് വില്പന. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ജപ്പാന്‍, തായ്‌വാന്‍, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വില്പനക്കെത്തുന്ന പുത്തന്‍ ഗൂഗിള്‍ ഫോണ്‍ ഈ മാസം 15ന് ജപ്പാനില്‍ ആണ് ആദ്യമായി എത്തുക. ഓഗസ്റ്റില്‍ തന്നെ ഗൂഗിള്‍ പിക്‌സല്‍ 5, പിക്‌സല്‍ 4മ 5ജി ഇന്ത്യയിലേക്കില്ല എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ജസ്റ്റ് ബ്ലാക്ക്, സോര്‍ട്ട സേജ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുത്തന്‍ പിക്‌സല്‍ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 100 ജിബി ഗൂഗിള്‍ വണ്‍ ക്ലൗഡ് സ്‌റ്റോറേജ്, പ്ലേ പാസ്, പ്ലേ പോയിന്റുകള്‍ കൂടാതെ 3 മാസത്തെ ഗൂഗിള്‍ സ്‌റ്റേഡിയ പ്രോ, യൂട്യൂബ് പ്രീമിയം എന്നിവയുള്‍പ്പെടെ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കായി കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.