കോഴിക്കോട്: ചേമഞ്ചേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളംതെറ്റി. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീവണ്ടിയുടെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റിയത്.
റെയില്‍പാത വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങള്‍ സര്‍വീസ് നടത്തുന്ന ഗുഡ്‌സ് ട്രെയില്‍ ചെന്നൈക്ക് മടങ്ങുമ്പോഴാണ് പാളംതെറ്റിയത്.
പുലര്‍ച്ചെ രണ്ട് മണിയോടെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് പാളംതെറ്റിയത്. അതേസമയം ട്രെയിനിന്റെ ബോഗികള്‍ മറിഞ്ഞിട്ടില്ല. ഈ ഭാഗത്ത് ട്രാക്കിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ഒറ്റവരി പാതയില്‍ മാത്രമാണ് നിലവില്‍ സര്‍വീസ്. അതിനാല്‍ കോഴിക്കോട്-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി മുടങ്ങിയിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്നു 300 മീറ്ററോളം നീളത്തില്‍ പാളത്തിലെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ തെന്നിനീങ്ങി. അപകടത്തെ തുടര്‍ന്ന് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെതന്നെ േചമഞ്ചേരിയിലത്തി പരിശോധന നടത്തി. ഈ ഭാഗത്ത് ഗതാഗതം പൂര്‍വസ്ഥിതിയിലാകാന്‍ പുതിയ സ്ലാബുകള്‍ സ്ഥാപിക്കണം. ഇതിനായി രണ്ടു ദിവസമെടുക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഷൊര്‍ണൂരില്‍ നിന്ന് അറ്റകുറ്റപ്പണിക്കുളള ട്രെയിനിലെത്തിയ വിദഗ്ധര്‍ അപകടത്തില്‍പെട്ട ട്രെയിന്‍ നീക്കി.