കണ്ണൂരിൽ ഒന്നരകിലോ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നരകിലോ സ്വർണവുമായി രണ്ടുപേർ പിടിയിലായി കാസർ ഗോഡ് കുമ്പള സ്വദേശികളായ മുഹമ്മദ് തൻസീർ, താഹിർ എന്നിവരാണ് പോലീസ് പിടിയിലായത്.ഒരാൾ അബുദാബിയിൽ നിന്നും മറ്റൊരാൾ ദുബായിൽ നിന്നുമാണ് എത്തിയത്.

വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇവരെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ടൂത്ത് പേസ്റ്റ്, ഫെയർ ആൻഡ് ലൗലി ട്യൂബ് എന്നിവയ്‌ക്കുള്ളിൽ ഗോൾഡ് ഫോയിൽ രൂപത്തിലായി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വർണ്ണമെന്ന് പോലീസ് പറഞ്ഞു.

webdesk15:
whatsapp
line