കൊച്ചി: സ്വര്‍ണക്കടത്തു കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ ദേശവിരുദ്ധ സ്വഭാവം ഉന്നയിച്ച എന്‍ഐഎയുടെ തെളിവുകളുടെ ഗൗരവം ഇന്നറിയാം. സ്വപ്‌ന അടക്കമുള്ള ഏഴു പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, എന്‍ഐഎ കോടതി വിളിച്ചുവരുത്തിയ കേസ് ഡയറിയിലെ രഹസ്യസ്വഭാവമുള്ള കണ്ടെത്തലുകള്‍ കോടതി പരിശോധിക്കും. അന്വേഷണ സംഘത്തിനു വേണ്ടി അഡീ.സോളിസിറ്റര്‍ ജനറല്‍ ഇന്നു നടത്തുന്ന വാദവും കേസിന്റെ വിധി നിര്‍ണയിക്കും.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ ഇന്നു കോടതിയില്‍ ഹാജരാക്കിയേക്കും. ശക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്നു കഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.