സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെയുത്തി. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5590 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 44,720 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4655 രൂപയാണ്.
ഇന്നലെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. സ്വര്‍ണവില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
അന്താരാഷ്ട്ര സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞപ്പോള്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വന്‍കിട നിക്ഷേപകരും സ്വര്‍ണം വാങ്ങികൂട്ടുകയും ചെയ്തതോടെ സ്വര്‍ണ വില വലിയ തോതില്‍ കൂടുകയായിരുന്നു.