X

സ്വര്‍ണവില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. ഒറ്റദിവസംകൊണ്ട് 1,040 രൂപ വര്‍ധിച്ചതിനുപിന്നാലെയാണ് ഇന്ന് പവന് 800 രൂപ കുറഞ്ഞത്. 39,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വര്‍ധിച്ച് 40,240 രൂപയായിലെത്തയിരുന്നു.

അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. കഴിഞ്ഞദിവസം 2,010 ഡോളറിലേക്ക് വില ഉയര്‍ന്നിരുന്നു. വില 42,000 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതിനുശേഷം വിപണിയില്‍ കനത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. നിക്ഷേപകര്‍ ലാഭമെടുക്കുന്നതും തിരിച്ച് നിക്ഷേപം നടത്തുന്നതുമാണ് പ്രധാനാകാരണം.

chandrika: