നിലമ്പൂർ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ സ്വര്‍ണം ഖനനം ചെയ്തെടുക്കാൻ ശ്രമം പോലീസ് തടഞ്ഞു. ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പിടിച്ചെടുത്തു. സ്വര്‍ണ്ണഖനനത്തിന് ഉപയോഗിക്കുന്ന അഞ്ച് എച്ച് പി യില്‍ കൂടുതല്‍ പവറുള്ള 9 മോട്ടോറുകളും കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയുമാണ് പിടിച്ചെടുത്തത് .വലിയ കുഴികൾ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ച് സ്വര്‍ണ ഖനനം നടത്താനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്. ഇത്തരത്തിലുള്ള ശ്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നിലമ്പൂരിലെ പുഴക്കടവിൽ സ്വര്‍ണഖനനത്തിന് ശ്രമം ; ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു
Tags: goldminingnilampur
Related Post