X

14 കിലോയുടെ സ്വര്‍ണ ലെഹങ്കയണിഞ്ഞ് നടി ഗാനരംഗത്ത്

ചെന്നൈ: ഗാനരംഗത്ത് 14 കിലോയുടെ സ്വര്‍ണ ലെഹങ്കയണിഞ്ഞ് നടി പ്രഗ്യ ജസ്‌വാല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. രാഘവേന്ദ്ര റാവു-നാഗാര്‍ജുന കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഓം നമോ വെങ്കിടേശായ എന്ന ചിത്രത്തിലെ ഗാനരംഗത്താണ് താരം സ്വര്‍ണ ലെഹങ്കയണിഞ്ഞ് എത്തുന്നത്. ചിത്രത്തിലെ നായിക അനുഷ്‌ക ഷെട്ടിയാണെങ്കിലും ഒരു ഗാനത്തില്‍ മാത്രമെത്തുന്ന പ്രഗ്യ വില കൂടിയ വസ്ത്രം ധരിച്ച് ജനശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോള്‍.

 

തന്റെ ഫേസ്ബുക്കിലൂടെ പ്രഗ്യ തന്നെയാണ് ആദ്യം ഇക്കാര്യമറിയിച്ചത്. പിന്നീട് നാഗാര്‍ജുനയും ഇതു സ്ഥിരീകരിച്ചു. സ്വര്‍ണ ലെഹങ്കയില്‍ പ്രഗ്യ വളരെ സുന്ദരിയായിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ കമന്റ്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വെങ്കടേശ്വര ഭക്തനായ ബാബാ ഹാത്തിറാമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഓം നമോ വെങ്കിടേശായ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഇതിനകം ജനശ്രദ്ധ നേടിയിട്ടുണ്ട്.

 

chandrika: