X

കണ്ണൂരില്‍ 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1199 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അജ്മല്‍ സുനൈഫാണ് പിടിയിലായത്. ശനിയാഴ്ച രാത്രി അബൂദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം എത്തിയത്.

ഡി.ആര്‍.ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. സുനൈഫിന്റെ ബാഗേജിലുണ്ടായിരുന്ന മൈക്രോവേവ് ഓവന്റെ മോട്ടോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഒരു മാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടുന്നത്.

webdesk13: