X

54 ലക്ഷം രൂപയുടെ സ്വര്‍ണം ടോയ്ലെറ്റില്‍; സംഭവം കണ്ണൂര്‍ വിമാനത്താവളത്തില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.54 ലക്ഷം രൂപയോളം വിലവരുന്ന 1055 ഗ്രാമം സ്വര്‍ണമാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.

കുഴമ്പ് രൂപത്തില്‍ ശുചിമുറിയില്‍ നിന്നാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ നേത്യത്വത്തില്‍ സ്വര്‍ണം കണ്ടെത്തിയത്.
എങ്ങനെയാണ് ഇത് ശുചിമുറിയിലെത്തിയന്നതില്‍ വ്യക്തത വന്നിട്ടില്ല.ഇതുമായി സംബന്ധിച്ച പരിശോധന തുടരുകയാണെന്നാണ് കസ്റ്റംസ് അറിയിച്ചു.

 

 

Test User: