കരിപ്പൂര്‍: വിമാനത്താവളത്തില്‍ 2023ല്‍ കസ്റ്റംസ് പിടികൂടിയത് 172.19 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം. 376 കേസുകളിലായാണ് 270.536 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഈ കേസുകളിലധികവും സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനാണ് ശ്രമം നടന്നത്.
വസ്ത്രങ്ങളില്‍ തേച്ചുപിടിപ്പിച്ചും ഉപകരണങ്ങളിലൊളിപ്പിച്ചും സ്വര്‍ണം കടത്താൻ ശ്രമം നടന്നു. 163 പേരാണ് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായത്. 35.49 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റും 56.28 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് 2023ല്‍ പിടികൂടി.